Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flying Frog

Malappuram

കു​റു​വ​യി​ല്‍ മ​ല​ബാ​ര്‍ പ​റ​ക്കും ‌ത​വ​ളയെ ക​ണ്ടെ​ത്തി​

കു​റു​വ: പ​ശ്ചി​മ ഘ​ട്ട​ങ്ങ​ളി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ഴ​ക്കാ​ടു​ക​ളി​ലും കാ​ണു​ന്ന മ​ല​ബാ​ര്‍ പ​റ​ക്കും ത​വ​ള​യെ കു​റു​വ​യി​ല്‍ ക​ണ്ടെ​ത്തി. വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന ഇ​വ റെ​ഡ് ഡാ​റ്റ ബു​ക്കി​ല്‍ ഇ​ടം​പി​ടി​ച്ച ത​വ​ള​യാ​ണ്. ഈ ​ത​വ​ള​ക്ക് ഇ​ളി​ത്തേ​മ്പ​ന്‍ ത​വ​ള പ​ശ്ചി​മ​ഘ​ട്ട മ​ഴ​ക്കാ​ടു​ക​ളി​ലെ​യും പ​ശ്ചി​മ​ഘ​ട്ട​ത്തോ​ട് ചേ​ര്‍​ന്നു​ള്ള നി​ത്യ/​അ​ര്‍​ദ്ധ നി​ത്യ​ഹ​രി​ത വ​ന​ങ്ങ​ളി​ലും സാ​ധാ​ര​ണ​യാ​യി കാ​ണ​പ്പെ​ടു​ന്ന പ​റ​ക്കും ത​വ​ള​യാ​ണി​ത്.

ഇ​ളി​ത്തേ​മ്പ​ന്‍ ത​വ​ള, പ​ച്ച​ത്ത​വ​ള, പ​ച്ചി​ല​പ്പാ​റാ​ന്‍ തു​ട​ങ്ങി​യ പേ​രു​ക​ളി​ല്‍ അ​റി​യ​പ്പെ​ടു​ന്ന മ​ല​ബാ​ര്‍ പ​റ​ക്കും ത​വ​ള​യു​ടെ ശാ​സ്ത്രീ​യ​നാ​മം റാ​ക്കോ​ഫോ​റ​സ് മ​ല​ബാ​റി​ക്ക​സ് എ​ന്നാ​ണ്. മ​ര​ങ്ങ​ളി​ല്‍നി​ന്ന് അ​ടു​ത്ത മ​ര​ത്തി​ലേ​ക്ക് ഒ​ഴു​കി​പ​റ​ക്കാ​നു​ള്ള ക​ഴി​വ് ഇ​വ​ക്കു​ണ്ട്. 15 മീ​റ്റ​ര്‍ ദൂ​രം വ​രെ ഇ​വ​ര്‍ ഇ​ത്ത​ര​ത്തി​ല്‍ വാ​യു​വി​ലൂ​ടെ തെ​ന്നി നീ​ങ്ങും.

കൈ​കാ​ലു​ക​ളും നെ​ഞ്ചു​മാ​യി ബ​ന്ധി​ച്ചി​രി​ക്കു​ന്ന നേ​ര്‍​ത്ത സ്ത​ര​വും (പാ​ട) വി​ര​ലു​ക​ള്‍​ക്കി​ട​യി​ലെ ഓ​റ​ഞ്ച് നി​റ​ത്തി​ലു​ള്ള സ്ത​ര​വു​മാ​ണ് ഇ​വ​യെ പ​റ​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന​ത്. ശ​രീ​ര​ത്തി​ലെ പാ​ട വി​ട​ര്‍​ത്തി കൈ​കാ​ലു​ക​ള്‍ നീ​ട്ടി​യാ​ണ് ഇ​തു​സാ​ധ്യ​മാ​കു​ന്ന​ത്. പൊ​തു​വെ പ​ക​ല്‍​സ​മ​യം ഉ​റ​ങ്ങു​ക​യും രാ​ത്രി ഇ​ര തേ​ടു​ക​യു​മാ​ണ് ഇ​വ​യു​ടെ രീ​തി.

Latest News

Corehub Up